‘അമ്മ’യിലെ ചേരിപ്പോര്; നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്

MAY 28, 2026, 12:20 AM

കൊച്ചി: അമ്മയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ നാല് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സംഘടന. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.

ഇതിനിടെ, ടിനി ടോമിനെതിരെ ഉൾപ്പെടെ ഉന്നയിച്ച പരാതികളിൽ അൻസിബയെ നേരിട്ട് കേൾക്കാൻ ‘അമ്മ’ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യവാരം സംഘടനയ്ക്ക് മുന്നിൽ ഹാജരാകാൻ അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയ്ക്കുള്ളിലെ ചേരിപ്പോര് വഷളായ സാഹചര്യത്തിലാണ് പ്രശ്നപരിഹാര ശ്രമവുമായി ഭരണസമിതി മുന്നോട്ട് വന്നിരിക്കുന്നത്.

എന്നാൽ നിലവിലെ നേതൃത്വത്തിന് മുന്നിൽ ഹാജരാകില്ലെന്ന നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ പരിഗണിക്കണമെങ്കിൽ നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ ഉൾപ്പെട്ട സമിതിയാകണമെന്നാണ് അൻസിബയുടെ ആവശ്യം. കൂടാതെ, സമിതിക്ക് മുന്നിൽ നൽകുന്ന മൊഴി വീഡിയോയായി രേഖപ്പെടുത്തണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam