എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ 

FEBRUARY 20, 2026, 1:34 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

  ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.

 53,229 പേരാണ്  അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

vachakam
vachakam
vachakam

ഡിസംബറിലാണ് എസ്‌ഐആര്‍ കരട് പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചത്.

കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ സ്വീകരിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്.ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam