കോഴിക്കോട് : ഷിഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന പുറമേരി, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ രണ്ടു കുട്ടികളും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഷിഗെല്ല ബാധിച്ച് കോഴിക്കോട് അണ്ടിക്കോട് വള്ളിൽ കടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നാലര വയസ്സുകാരി നിള ശനിയാഴ്ച മരിച്ചിരുന്നു.
ജൂൺ ഒന്നിന് വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇതിനിടയിലാണ് മറ്റ് രണ്ട് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിലവില്‍ മറ്റ് കേസുകളില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഷിഗെല്ല ബാധിച്ച് മരണമുണ്ടായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
