എന്തൊരു ക്രൂരത; വെള്ളം കയറി ദുരിതത്തിലായ ക്യാൻസർ രോഗിയുടെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി

AUGUST 7, 2026, 7:45 AM

ചങ്ങനാശ്ശേരി: വെള്ളം കയറി ദുരിതത്തിലായ ക്യാൻസർ രോഗിയുടെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി.ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി 10ാം വാർഡിൽ താമസിക്കുന്ന ആനന്ദവല്ലിയുടെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

കാൻസർ രോഗത്തെ തുടർന്ന് ആനന്ദവല്ലിയുടെ രണ്ടു മാറും നീക്കം ചെയ്തിരുന്നു. നാട്ടുകാർ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം. 

വീട് വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.ഈ മാസം മൂന്നാം തീയതിയാണ് വൈദ്യുതി വിച്ഛേദിച്ചത്. മുകളിൽ നിന്നുള്ള ഉത്തരവാണെന്ന് പറഞ്ഞാണ് ഫ്യൂസ് ഊരിയതെന്ന് നാട്ടുകാർ ആരോപിച്ചു.

vachakam
vachakam
vachakam

അതേസമയം, കെഎസ്ഇബി ഓഫീസിൽ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ കെഎസ്ഇബി അധികൃതർ ഫ്യൂസ് കുത്താൻ ഓടിയെത്തി.എന്നാൽ, അധികൃതർ മറുപടി നൽകാതെ ഫ്യൂസ് കൺക്ട് ചെയ്യാൻ സമ്മതിക്കില്ലെന്ന് വാർഡ് കൗസിലർ ബീനാ സലിം അറിയിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam