കൊച്ചി: ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം നടത്തിയ സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ.പച്ചാളം സ്വദേശി അരുണിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് പച്ചാളത്തെ കെ എസ് ഉദയൻ റോഡിൽ വച്ചായിരുന്നു സംഭവം നടന്നത്.ഔദ്യോഗിക വസതിയിലേക്ക് കാറിൽ മടങ്ങുകയായിരുന്ന ജഡ്ജിക്ക് നേരെയായിരുന്നു ഇയാൾ അസഭ്യവർഷം നടത്തിയത്.മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമം.
സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
