കൊച്ചി: കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. കുറ്റക്കാരെ സർക്കാർ വെറുതെ വിടില്ല. തൂഫാൻ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, കർട്ടന് പിന്നിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും വലിയ ട്രോമയിലാണ് ഇപ്പോഴും ആ പെൺകുട്ടിയെന്നും മന്ത്രി വ്യക്തമാക്കി.
സ്പായില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വ്യാജ പരസ്യം നല്‍കിയാണ് പ്രതികള്‍ യുവതിയെ കെണിയില്‍പ്പെടുത്തിയത്. ആകര്‍ഷകമായ ശമ്പളവും ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ട് ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പരാതിക്കാരിയായ യുവതി ഇന്റര്‍വ്യൂവിനായി എത്തിയത്. തുടര്‍ന്ന് അന്നുരാത്രി ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലോഡ്ജിലെത്തിച്ച യുവതിക്ക് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷമാണ് ശ്രീരാജും ജിത്ത് മാര്‍ട്ടിനും ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയത്. പിറ്റേന്ന് രാവിലെ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് വ്യക്തമാക്കുന്നു.ഒക്ടോബര്‍ മൂന്നിന് വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയ യുവതി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പൊലീസ് വ്യക്തമാക്കി.കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
