പത്തനംതിട്ട: സ്വർണകൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിർണായക പരിശോധനയ്ക്കായി ഇന്ന് വീണ്ടും ശബരിമലയിൽ എത്തും.
ഉച്ചയ്ക്ക് പമ്പയിൽ എത്തുന്ന എസ്ഐടി സംഘം അവലോകന യോഗത്തിനുശേഷം സന്നിധാനത്ത് എത്തും.
ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും. മുമ്പ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.
വെള്ളി, ശനി ദിവസങ്ങളിൽ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകൾ ശേഖരിക്കുക. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും.
സ്വർണ കൊള്ള കേസിലെ കുറ്റപത്രം അടക്കം തയ്യാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്. മാസ പൂജയ്ക്കായി ഇന്ന് വൈകിട്ടാണ് നട തുറക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കോൺഗ്രസ് നേതൃത്വം
മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്
കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു; നാട്ടിലെത്തിയത് എങ്ങനെ എന്നത്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം