പാലാ നിയമസഭാ മണ്ഡലത്തിൽ ജോസ് കെ. മാണിക്കോ ഭാര്യ നിഷക്കോ മത്സരിക്കാം;  റോഷി അഗസ്റ്റിൻ

FEBRUARY 20, 2026, 4:52 AM

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ജോസ് കെ. മാണിക്കോ ഭാര്യ നിഷക്കോ മത്സരിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാല കെ.എം മണിക്കും കുടുംബത്തിനും പൈതൃകമുള്ള മണ്ഡലമാണ്.

പാലായിൽ ജോസ് കെ. മാണി മത്സരിക്കണമെന്നത് തന്റെയും പാർട്ടി പ്രവർത്തകരുടെയും പൊതുവികാരമായിരുന്നുവെന്നും താൻ നടത്തിയത് തീരുമാനമോ പ്രഖ്യാപനമോ ആയിരുന്നില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകളുമായി ബന്ധപ്പെട്ടാണ് ജോസ് കെ.മാണിയും റോഷിയും തമ്മിൽ ഭിന്നതയെന്ന പ്രചാരണം ഉയർന്നത്. ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന റോഷിയുടെ പ്രസ്താവന തള്ളി ജോസ് തന്നെ രംഗത്തെത്തിയതോടെ അഭ്യൂഹത്തിന് ശക്തിയേറി.

vachakam
vachakam
vachakam

എന്നാൽ, കെ.എം മാണിയുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകൻ തന്നെ മത്സരിക്കണമെന്ന പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത് എന്ന് റോഷി വിശദീകരിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam