9 കോടിയുടെ റോൾസ് റോയ്സ്, ടോൾ വെട്ടിച്ചത് 130 രൂപ! അന്വേഷണം

JUNE 14, 2026, 11:23 PM

കോഴിക്കോട്: ഒമ്പത് കോടി രൂപ നൽകി ആഡംബര കാർ വാങ്ങാൻ മടിയില്ലാത്തവർക്ക് ടോൾ പ്ലാസയിൽ 130 രൂപ നൽകാൻ കൈവിറയ്ക്കുമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ കോഴിക്കോട് നിന്നും പുറത്ത്.

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ നൽകാതെ അതിവേഗത്തിൽ പാഞ്ഞുപോയ റോൾസ് റോയ്സ് ഗോസ്റ്റ്  കാറിനെതിരെ കമ്പനി നേരിട്ട് അന്വേഷണം ആരംഭിച്ചു. ടോൾ പ്ലാസ അധികൃതർ പോലീസിന് പരാതി നൽകുന്നതിന് പകരം കാർ നിർമ്മാതാക്കളായ റോൾസ് റോയ്സ് ഇന്ത്യക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

ജൂൺ നാലിന് പുലർച്ചെ 3.36-നാണ് സംഭവം നടന്നത്. എച്ച്.ആർ. 72 കെ.7977 (HR 72 K 7977) എന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ഗോസ്റ്റ് കാറാണ് ടോൾ നൽകാതെ അമിതവേഗതയിൽ വെട്ടിച്ചു കടന്നത്.

vachakam
vachakam
vachakam

ടോൾ പ്ലാസയിലെ ജീവനക്കാർ ടോൾ ബാരിയർ അടയ്ക്കുന്നതിന് തൊട്ടുമുൻപ് തന്നെ അതിവേഗത്തിൽ കാർ മറുപുറത്തെത്തിയിരുന്നു. ദൃശ്യങ്ങൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ റോൾസ് റോയ്സ് മാത്രമല്ല പന്തീരാങ്കാവിൽ ടോൾ വെട്ടിച്ചാഘോഷിക്കുന്നത്. ഹരിയാന രജിസ്ട്രേഷനിലുള്ള ഒരു ഫോർച്യൂണർ കാറും ഇത്തരത്തിൽ പലതവണ ടോൾ നൽകാതെ വെട്ടിച്ചുകടന്നിട്ടുണ്ട്. ഒരു തവണ ടോൾ ചോദിച്ച ജീവനക്കാരിക്കു നേരെ ഈ കാർ പാഞ്ഞടുക്കുകയും ചെയ്തു. ആഡംബര കാറുകൾ ടോൾ പ്ലാസകളിൽ കാട്ടുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam