ചക്രവാതച്ചുഴി, ന്യൂനമര്‍ദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

FEBRUARY 17, 2026, 4:48 AM

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും മഴ ലഭിക്കുക.

മഴ പ്രവചനം ഇങ്ങനെ:

ഫെബ്രുവരി 19 മുതൽ 21 വരെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

vachakam
vachakam
vachakam

ഫെബ്രുവരി 20, 21 തീയതികളിൽ: ഇടുക്കി ജില്ലയിലും നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്പെടുന്നതും തെക്കൻ കേരള തീരത്തോട് ചേർന്നുള്ള അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് ഈ അപ്രതീക്ഷിത മഴയ്ക്ക് കാരണമാകുന്നത്. ഫെബ്രുവരി 18-ഓടെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ കരുത്താർജ്ജിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam