പി.എസ്.സി നിയമന തട്ടിപ്പ്: ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശക്തമായ ഇടപെടൽ; സെക്രട്ടറിയെ വിളിപ്പിച്ചു

AUGUST 21, 2026, 9:45 PM

പി.എസ്.സി (PSC) നിയമന തട്ടിപ്പിലും പരീക്ഷാ ക്രമക്കേടുകളിലും ശക്തമായ ഇടപെടലുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. സംഭവവുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറിയെ ഗവർണർ നേരിട്ട് രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പി.എസ്.സി ചെയർമാന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെക്രട്ടറി ഗവർണറുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

പരീക്ഷാ തട്ടിപ്പിന്റെയും ക്രമക്കേടുകളുടെയും സമ്പൂർണ്ണ വിവരങ്ങളും നിലവിൽ സ്വീകരിച്ച നടപടികളും ഗവർണർ സെക്രട്ടറിയോട് നേരിട്ട് ചോദിച്ചറിഞ്ഞു. ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ ആവർത്തിക്കുന്നതിൽ ഗവർണർ കടുത്ത ആശങ്ക രേഖപ്പെടുത്തിയതായാണ് വിവരം.

സർക്കാർ സർവ്വീസിലേക്കുള്ള നിയമനങ്ങളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ നേരിട്ട് വിഷയത്തിൽ ഇടപെടുന്നത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെക്കുറിച്ചും വ്യക്തമായ റിപ്പോർട്ട് നൽകാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ വിഷയത്തിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് രാജ്ഭവൻ കടന്നേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam