തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതമാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ആരംഭിച്ച 'സ്പീക്ക് അപ്പ്' ക്യാമ്പയിനിലൂടെ ഒരു മാസത്തിനിടെ മാത്രം ലഭിച്ചത് 1172 പരാതികൾ.കൊല്ലം, കോഴിക്കോട് ജില്ലകളിലെ റൂറൽ മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്.
ഐജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പ് ക്യാമ്പയിനിൻ്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്.പദ്ധതിയിലൂടെ ലഭിച്ച പരാതികളിൽ 311 കേസുകൾ പൊലീസ് ഇതിനോടകം രജിസ്റ്റർ ചെയ്തു. ബാക്കിയുള്ള 811 പരാതികളിൽ വിശദമായ അന്വേഷണം തുടരുകയാണ്.
മുൻപ് ഒരു വർഷം ശരാശരി നാലായിരത്തിന് മുകളിൽ കേസുകൾ മാത്രമായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ സ്പീക്ക് അപ്പ് പദ്ധതി ആരംഭിച്ചതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരാൻ തുടങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
