കൊച്ചി: നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയക്കും എതിരെ നൽകിയ പരാതിയിൽ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.എന്നാൽ, തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പരാതിയിൽ കേസെടുക്കാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്.
അതേസമയം, അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിക്കും അടിസ്ഥാനമില്ലെന്ന് റിപ്പോർട്ടിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
