തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്.
റെയ്ഡിൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. രണ്ടു സംഘങ്ങളായിട്ടാണ് പരിശോധന നടത്തിയത്. പരീക്ഷ ഡേറ്റകൾ പിഎസ്‌സി കമ്പ്യൂട്ടറിൽ നിന്നും പൊലിസ് ശേഖരിച്ചു.
അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഈ മാസം 11 നായിരുന്നു പരിശോധന. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്.
എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു.
ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല. അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്. അതേസമയം കെഎഎസ് ഉൾപ്പെടെയുള്ള പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ്ഐടി അന്വേഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
