പത്തനംതിട്ട: കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റിന് വിറ്റതായി ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. കൗൺസിലിങ്ങിന് നിർബന്ധിച്ചതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം സ്വദേശികളായ ദമ്പതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
തനിക്ക് കാണാൻ മാത്രമെന്ന പേരിൽ ഭർത്താവ് വിദേശത്തുവച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ദൃശ്യങ്ങൾ ഓൺലൈനിൽ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് വിവരം യുവതിയെ അറിയിച്ചത്.
പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിൽ ഭർത്താവിനെയും നാട്ടിലേക്ക് കൊണ്ടുവന്ന് കൗൺസിലിങ്ങിന് വിധേയനാക്കാൻ യുവതി ശ്രമിച്ചു. രണ്ട് ദിവസങ്ങളിൽ കൗൺസിലിങ്ങിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
