ആലപ്പുഴ: മങ്കൊമ്പിൽ വിമുക്തഭടനെ വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വിജി സന്തോഷ് കുമാർ (56) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഓഗസ്റ്റ് എട്ടിനാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി കണ്ടതെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മക്കളും ഏറെ നാളായി ഭാര്യവീട്ടിലായിരുന്നു താമസം. സന്തോഷ് കുമാറിനൊപ്പം താമസിച്ചിരുന്ന അമ്മ പൊന്നമ്മ രണ്ട് വർഷം മുമ്പ് ചെങ്ങന്നൂരിലെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. രണ്ടാഴ്ച മുമ്പ് അവിടെവച്ച് പൊന്നമ്മ മരിച്ചിരുന്നു.
അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ഭാര്യയെയും മക്കളെയും കണ്ടശേഷമാണ് സന്തോഷ് കുമാർ പുളിങ്കുന്നിലെ വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
മരണകാരണം വ്യക്തമല്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
