തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതക്കോൺ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറക്കില്ല. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചെങ്കിലും, സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഇതിന് എതിരാണ്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ടതാണ് നിലവറയെന്നും ഇത് തുറക്കുന്നത് ആചാരവിരുദ്ധമാെണന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ബി നിലവറ തുറക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടാകും. സുപ്രീംകോടതി നിർദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണം.
സമിതിയുടെ ചെയർമാൻ അഡീഷണൽ ജില്ലാ ജഡ്ജി കെ.പി.അനിൽകുമാറാണ്. തിരുവിതാകൂർ രാജകുടുംബാംഗം പ്രതിനിധി ആദിത്യവർമ്മ, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻ നായർ, തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവരാണ് മറ്റംഗങ്ങൾ.
രാജകുടുംബവും തന്ത്രിയും നിലവറ തുറക്കരുതെന്ന് സുപ്രീംകോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. അതിനാൽ ഭരണ സമിതിയിൽ സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻനായരുടെ നിർദേശത്തോട് ആരും യോജിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
