തന്ത്രിയുടെ കാര്യത്തിൽ മാറ്റമില്ല; പഴയ നിലപാടിൽ ഉറച്ച് എൻഎസ്എസ്

FEBRUARY 21, 2026, 3:47 AM

കോട്ടയം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തിൽ എൻഎസ്എസ് നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

നിലവിൽ പുതിയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യം ഈ കേസിൽ ഇല്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതും നടപടികൾ സ്വീകരിക്കുന്നതും സർക്കാരാണ്. ഇതിന് മുകളിൽ കോടതിയുടെ നിരീക്ഷണവുമുണ്ട്. കേസിൽ ഇതുവരെ അന്തിമ തീരുമാനം വരാത്ത സാഹചര്യത്തിൽ എന്തിനാണ് അഭിപ്രായം പറയാൻ ധൃതി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

ആരാണ് യഥാർത്ഥ കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടെത്തട്ടെയെന്നാണ് എൻഎസ്എസ് നിലപാട്. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ താൻ കയറി അഭിപ്രായം പറയേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, നിയമപരമായ നടപടികൾ അതിന്റെ വഴിക്ക് നീങ്ങട്ടെ എന്നും കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam