നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 392 ആയി;   വീണ്ടും പ്രളയ മുന്നറിപ്പ്

AUGUST 27, 2026, 8:43 PM

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തയതായാണ് ഔദ്യോ​ഗിക വിശദീകരണം.

പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇതിനിടെ ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിൽ പ്രദേശത്തെ പട്ടണങ്ങളിലും താഴ്‌വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്. 

vachakam
vachakam
vachakam

അപകടത്തെ തുടർന്ന് 290 ഇന്ത്യാക്കാരെ കാണാതായതായാണ് അധികൃതർ അറിയിക്കുന്നത്. ദുരന്തത്തിൽ കാണാതായവരിൽ 796പേരെ രക്ഷപ്പെടുത്തിയെന്നും ഇതിൽ 50ഓളം പേർ വിദേശികളാണെന്നുമാണ് നേപ്പാൾ പൊലീസ് അറിയിക്കുന്നത്.

നേപ്പാൾ അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഏതാണ് 910 ആളുകളെയാണ് അപകടതത്തിൽ കാണാതായിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam