അഡൂർ: ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.
എകെജിയും കൃഷ്ണപിള്ളയും സമരം ചെയ്താണ് ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണന്റെ അടുത്തു നിന്ന് തൊഴാൻ പാവപ്പെട്ട ഭക്തർക്ക് സൗകര്യമുണ്ടാക്കിയത്. എകെജിക്കും കൃഷ്ണപിള്ളയ്ക്കും ഭക്തിയുണ്ടോയെന്ന് അന്നും ചോദ്യമുയർന്നിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.
അയ്യപ്പസംഗമത്തിന്റെ വേദിയിലേക്ക് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ എത്തിയതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പത്തനംതിട്ടയിൽ നിന്ന് കാറിൽ പുറപ്പെടുമ്പോൾ അവിടെയുണ്ടായിരുന്ന വെള്ളാപ്പള്ളിയെ കാറിൽ കയറ്റാതെ അകറ്റേണ്ട കാര്യമുണ്ടോയെന്നും ജയരാജൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
