മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് എംവി ഗോവിന്ദൻ

JUNE 14, 2026, 10:26 AM

തൃശൂര്‍:  പാർട്ടി മൂന്നാം ടേം ഭരണം പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നായിരുന്നു പൊതു കേരളത്തിന്‍റെ ബോധമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

തൃശുരില്‍ ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്.

vachakam
vachakam
vachakam

ജനക്കൂട്ടത്തിന്‍റെ ചിന്താഗതിയിലേക്ക് പാർട്ടി മാറി. പാർട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ല, അതിലെ ഉള്ളടക്കമാണ് പ്രസക്തം എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം കൃത്യമായി കൈകാര്യം ചെയ്യണമെന്നും അതാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, നമ്മൾ നേരിടുന്ന പരിമിതികളെയും കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ ആക്രമണത്തെയും ജനങ്ങളിലേക്ക് പൊതുബോധമായി എത്തിക്കാൻ കഴിഞ്ഞില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam