തിരുവനന്തപുരം: മൂന്നാര്‍-ബോഡിമേട്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ - ബോഡിമേട്ട് റോഡ്
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ - ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി.
മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു.
ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്