കോഴിക്കോട്: മുനമ്പം ഭൂമിതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻഎൽ രംഗത്ത്. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ നിലപാടിനെതിരെ കാസിം ഇരിക്കൂർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
“പി.എം.എ. സലാം പൊട്ടൻ കളിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം” എന്ന് കാസിം ഇരിക്കൂർ ആരോപിച്ചു. മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും, ഇതു സംബന്ധിച്ച് ലീഗ് നേതാക്കൾ തന്നെ മുൻപ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019ൽ മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതാണെന്നും, അന്നത്തെ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളായിരുന്ന കാലത്താണ് രജിസ്ട്രേഷൻ നടന്നതെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. കേന്ദ്ര നിർദേശപ്രകാരമാണ് ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഉമീദ് പോർട്ടലിലെ രജിസ്ട്രേഷൻ വിഷയത്തിൽ അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്നും ഐഎൻഎൽ നേതാവ് വിമർശിച്ചു. മുനമ്പം ഭൂമിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം അത്ര ലളിതമല്ലെന്നും “പത്ത് മിനിറ്റിൽ പരിഹരിക്കാവുന്ന വിഷയമല്ല മുനമ്പം തർക്കം” എന്ന വി.ഡി. സതീശന്റെ പരാമർശവും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
