ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ, സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്താൻ തീരുമാനം 

AUGUST 15, 2026, 11:47 PM

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ. നാളെ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്താനാണ് തീരുമാനം.

അമ്മയാരെന്ന് അറിയാത്തവർ ആണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു വിസിയുടെ പ്രസംഗം. അമ്മയാരെന്ന് അറിയുന്നവർ വന്ദേമാതരം എന്ന് തന്നെ പറയുമെന്നും ആർഎസ്എസ് നെയ്യാറ്റിൻകരയിൽ സങ്കടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. വിസി പദവിയുടെ അന്തസ്സിന് നിരക്കാത്ത വാക്കുകളാണിത് എന്നാണ് നിലവിൽ വിമർശനം ഉയർന്നിരിക്കുന്നത്.

ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ്പ് 2026 എന്ന പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി പങ്കെടുത്തത്. ലോകത്തിലെ 60 ശതമാനം മരുന്നുകൾ നിർമ്മിക്കുന്നത് ഇന്ത്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കിൽ ഇന്ത്യ നിർമ്മിക്കണമെന്ന അവസ്ഥ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വന്നത് കുഞ്ഞു നാൾ മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാനാണാണെന്നും ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് 3 വയസ്സുള്ള കുട്ടികൾക്കാണെന്നും അ​ദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്. അവരും മാറും, ഈ നാട് മാറുകയാണ്. പിഎസ്‍സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ച് കാര്യങ്ങള് കൂടി ചെയ്യണം. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മൾ തിരിച്ച് പോവുകയാണ്. ചില കള്ളന്മാർ അത് വന്നു കൊള്ളയടിച്ചു. അവർക്ക് കൂട്ടു നിന്നത് ആരാണ് എന്ന് നമ്മുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പരാമർശിച്ചാണ് വിസി പ്രസം​ഗം അവസാനിപ്പിച്ചിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam