കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

AUGUST 16, 2026, 3:52 AM

മലപ്പുറം: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്. കൊണ്ടോട്ടി പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തിരിച്ചറിയുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നിർദ്ദേശം.

ബസ്സിൽ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും ഉണ്ടായെന്നാണ് പരാതി. പാലക്കാട് - കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ബസ്സിലാണ് സംഭവം.

മലപ്പുറം സ്വദേശിനിക്കെതിരെയാണ് ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും നടന്നത്. ബസ് കണ്ടക്ടർ സംഭവം നടന്നയുടൻ പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയില്ലെന്നും പരാതിയുണ്ട്.

vachakam
vachakam
vachakam

കൊണ്ടോട്ടി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി എസ് എച്ച് ഒയെയോ എസ് ഐയെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam