കേരളത്തിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പുരസ്‌കാരം

AUGUST 16, 2026, 4:01 AM

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പിഎംഎഫ്എംഇ) നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന് പുരസ്‌കാരം.

പദ്ധതിയിൽ സംസ്ഥാനത്തെ 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയത്. എന്നാൽ സംസ്ഥാന വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു നൽകി.

പിഎംഎഫ്എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധന സഹായം മറ്റ് ആനുകൂല്യങ്ങൾ കുടുംബശ്രീ മിഷൻ (സ്റ്റേറ്റ് റൂറൽ ലൈവലി ഹുഡ് മിഷൻ (SRLM)/സ്റ്റേറ്റ് അർബൻ ലൈവിലിഹുഡ് മിഷൻ (SULM)) മുഖേന നൽകി വരുന്നു.

vachakam
vachakam
vachakam

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM) ഇതുവരെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന നഗര ഉപജീവന മിഷൻ (SULM) ഇതുവരെ 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപ അനുവദിച്ചു.

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ, അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്‌കരണം എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ ഒരു കോമൺ ഇൻകുബേഷൻ സെന്റർ കഴിഞ്ഞ വർഷം സ്ഥാപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam