എക്‌സൈസ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവർത്തിച്ചു; കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി, ബാറിന്റെ ലൈസന്‍സ് റദ്ദാക്കി

AUGUST 16, 2026, 4:10 AM

കോട്ടയം: എക്‌സൈസ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു.നിയമവിരുദ്ധമായി അതിരാവിലെ പ്രവര്‍ത്തിച്ച ബാര്‍ എക്‌സൈസ് മിന്നല്‍ പരിശോധനയില്‍ പൂട്ടിച്ചിരുന്നു. പിന്നാലെ വൈകുന്നേരത്തോടെ ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

സംഭവത്തിൽ കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വീഴ്ചവരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.

വിഷയത്തില്‍ നടപടി സ്വീകരിച്ച് അടിയന്തരമായി അറിയിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇന്നലെയാണ് കോട്ടയം മണര്‍കാട് പ്രവര്‍ത്തിക്കുന്ന രാജ് റീഗല്‍ ബാറില്‍ പുലര്‍ച്ചെ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam