മുംബൈ: പാൻ മസാല ബ്രാൻഡിനെ പരോക്ഷമായി പ്രോത്സാഹിപ്പിച്ച സംഭവത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) നോട്ടിസ്.
'വിമൽ ഏലാഞ്ചി'യുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് താരങ്ങൾക്കെതിരെ നടപടി. മഹാരാഷ്ട്രയിൽ പാൻ മസാലയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും പൂർണ്ണ നിരോധനമുള്ള സാഹചര്യത്തിൽ, ഇത്തരം പരസ്യങ്ങൾ നിരോധിത ഉൽപ്പന്നങ്ങളുടെ പരോക്ഷമായ പ്രചാരണത്തിന് കാരണമാകുന്നുവെന്ന് എഫ്.ഡി.എ ചൂണ്ടിക്കാട്ടി.
പരസ്യത്തിൽ ഓരോരുത്തരുടെയും പങ്കും ഉത്തരവാദിത്തവും എന്താണെന്ന് വ്യക്തമാക്കാൻ മൂന്ന് താരങ്ങളോടും നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിമൽ പാൻ മസാല എന്ന പ്രധാന ബ്രാൻഡുമായി ബന്ധപ്പെടുത്തിയാണ് ഏലാഞ്ചി പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ തന്നെ ഇത് പാൻ മസാല ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യക്തമാണെന്ന് എഫ്.ഡി.എ വ്യക്തമാക്കി. പരസ്യത്തിലെ അവതരണം, സംഭാഷണം, ഉൽപ്പന്നത്തിന്റെ പേര്, വിപണി പശ്ചാത്തലം എന്നിവ നിയമവിരുദ്ധമായ പ്രചാരണത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
2012 മുതൽ സംസ്ഥാനത്ത് ഗുഡ്ക, പാൻ മസാല ഉൽപ്പന്നങ്ങൾക്ക് നിരോധനമുണ്ട്. എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾക്കും അവയുടെ പ്രചാരണങ്ങൾക്കും എതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
