ഗൂഗിള്‍ പേ ഇല്ലെന്ന് പറഞ്ഞു; കണ്ണൂരില്‍ ബസ് കണ്ടക്ടറുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ

AUGUST 15, 2026, 10:03 PM

പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് നേരെ യാത്രക്കാരന്റെ മർദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സണ്‍സ്റ്റാര്‍ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 

പാനൂര്‍ പൂക്കോട് വെച്ചാണ് സംഭവം. യാത്രക്കാരനായിരുന്ന പാനൂര്‍ സ്വദേശിയായ രമേശ് ടിക്കെടുക്കാന്‍ ഗൂഗിള്‍ പേ നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ ഗൂഗിള്‍ പേ ലഭ്യമല്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ രമേശ് കണ്ടക്ടറെ മൂക്കിന് ഇടിക്കുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ബസ് ഡ്രൈവറെയും ബസിലെ മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതിയുണ്ട്.പരിക്കേറ്റതിന് പിന്നാലെ രാഘവന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam