തിരുവനന്തപുരം: ആര്‍എസ്എസ് വേദിയില്‍ വീണ്ടും പങ്കെടുത്ത് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ആര്‍എസ്എസ് തിരുവനന്തപുരം മണിവിളയില്‍ സംഘടിപ്പിച്ച സങ്കല്‍പ് 2026 യുവസംഗമം പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തത്. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച വിസി, വേദിയിലെ ഭാരതാംബയ്ക്ക് മുന്നില്‍ ദീപം തെളിയിക്കുകയും ചെയ്തു.
പരിപാടിയില്‍ സംസാരിക്കവെ വന്ദേമാതരം പാടുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിസി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്നും, അമ്മ എന്താണെന്ന് വ്യക്തമായി അറിയുന്ന ആളുകള്‍ എപ്പോഴും വന്ദേമാതരം എന്ന് വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭാരതം സ്വന്തം അമ്മയാണെന്നും, ആ ബോധ്യമുള്ളതുകൊണ്ടാണ് ഭാരതാംബ എന്ന് വിളിക്കുന്നതും വന്ദേമാതരം ചൊല്ലുന്നതെന്നും മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു.
ആളുകള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ആ മാറ്റം വൈകാതെ നമ്മുടെ നാട്ടിലും ഉണ്ടാകുമെന്നും വിസി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ഭാരതം വികസിത രാജ്യമായി മാറാനുള്ള പാതയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. 150-ഓളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ആലപിച്ച വന്ദേമാതരവും വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. പരിപാടിയില്‍ വച്ച് വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ വിസി ആദരിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
