മിസിസാഗയിൽ അങ്കമാലിക്കാരുടെ ആദ്യ സൗഹൃദസംഗമം

AUGUST 15, 2026, 10:30 PM

മിസിസാഗ: അങ്കമാലി മലയാളി അസോസിയേഷന്റെ (AMA) പ്രഥമ പരിപാടിയായ Meet & Greet ഓഗസ്റ്റ് 15ന് മിസിസാഗ വാലി പാർക്കിൽ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ നടന്നു.

രാവിലെ 10.30ഓടെ കുടുംബങ്ങളോടൊപ്പം അംഗങ്ങൾ എത്തിച്ചേർന്നതോടെ ഏറെ നാളായി കാത്തിരുന്ന സംഗമത്തിന് തുടക്കമായി. കൃത്യമായ ആസൂത്രണത്തോടെ ഒരുക്കിയ പരിപാടി 11.30ന് ആരംഭിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഏകദേശം 60 പേർ പങ്കെടുത്തു.
ഗ്രൂപ്പ് അഡ്മിൻ രാജു പൈനാടത്ത് സ്വാഗതം ആശംസിച്ചു.

അഡ്മിൻമാരായ ബിബിൻ സ്റ്റീഫൻ, ജോബിൻ കോട്ടക്കൽ, ജോമോൻ ജോണി, ഡൈസൺ മാടശ്ശേരി, അഭിനന്ദ് സുരേന്ദ്രൻ, രാജു പൈനാടത്ത് എന്നിവർ ചേർന്ന് ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് അങ്കമാലി മലയാളി അസോസിയേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

vachakam
vachakam
vachakam

അങ്കമാലിയുമായുള്ള പഴയ ബന്ധങ്ങളും സൗഹൃദങ്ങളും നാട്ടോർമ്മകളും പങ്കുവെച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ സമയം ചെലവഴിച്ചു. മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദപരിപാടികൾ സംഗമത്തിന് കൂടുതൽ ആവേശവും ചിരിയും പകർന്നു. തുടർന്ന് എല്ലാവരും ചേർന്ന് രുചികരമായ അങ്കമാലി ബിരിയാണി ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും കത്തോലിക്കാ വിശ്വാസികൾ ആചരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളും അനുസ്മരിച്ചുകൊണ്ടായിരുന്നു സംഗമം.
പങ്കെടുക്കാൻ കഴിയാതിരുന്ന അങ്കമാലിക്കാരെയും അടുത്ത പരിപാടികളിൽ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തി വരുംകാലങ്ങളിൽ കൂടുതൽ മനോഹരമായ സംഗമങ്ങൾ സംഘടിപ്പിക്കുകയാണ് AMAയുടെ ലക്ഷ്യം. പരിപാടിയുടെ അവസാനം രാജു പൈനാടത്ത് നന്ദിപ്രസംഗം നടത്തി. പങ്കെടുത്ത ഓരോ കുടുംബത്തിനും, പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. വൈകുന്നേരം 4.30ന് ഇന്ത്യയുടെ ദേശീയഗാനത്തോടെ ആദ്യ Meet & Greet സമാപിച്ചു.

vachakam
vachakam
vachakam

അങ്കമാലി അകലെയായാലും, അങ്കമാലിക്കാരുടെ ഹൃദയങ്ങൾ ഒരുമിച്ചാണ് - ഈ മനോഹരമായ സന്ദേശവുമായി അങഅയുടെ യാത്രയ്ക്ക് മിസിസാഗയിൽ തുടക്കമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam