കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ ബീർഭൂം ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
റാംപൂർഹാട്ടിൽ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസും ഫോറൻസിക് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാംപുർഹട്ട് മണ്ഡലത്തിൽ നിന്നും അഞ്ചുതവണ എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമത ബാനർജി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബംഗാൾ സർക്കാരിൽ വിദ്യാഭ്യാസ, കൃഷി മന്ത്രി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. മമത ബാനർജി ആദ്യമായി അധികാരത്തിൽ വന്നത് മുതൽ പാർട്ടിയിലെയും സർക്കാരിലെയും പ്രധാനിയായിരുന്നു ആശിഷ് ബാനർജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
