ആലപ്പുഴ: വയറ്റിൽ കത്രികയുമായി ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെയാണെന്ന് ചികിത്സിച്ച ഡോ. നാസർ.
ശസ്ത്രക്രിയ ഉപകരണം വർഷങ്ങളോളം വയറ്റിൽ കിടന്നാലും അറിയണമെന്നില്ല. മെഡിക്കൽ ഉപകരണം മൂലം എല്ലാവർക്കും വേദന അനുഭവപ്പെടണമെന്നില്ല. പരിശോധനയിലൂടെ മാത്രമേ വേദന എന്തുകൊണ്ടെന്ന് അറിയാൻ കഴിയൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂത്രത്തിൽ കല്ലുള്ളതായി സംശയം തോന്നിയിരുന്നു. തുടർന്ന് എക്സ് റേ എടുക്കാൻ പറഞ്ഞു. എക്സ് റേയിലാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും ഡോ. നാസർ പറഞ്ഞു.
5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്.
ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി വണ്ടാനം മെഡിക്കൽ കോളേജിലാണ് ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. പിന്നാലെ വയറുവേദനയെ ഉണ്ടായി. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല