തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. വിസിയുടെ നിര്‍ദേശപ്രകാരം ജോയിന്റ് രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.
അതേസമയം രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് അല്‍പ സമയത്തിന് മുമ്പ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ഉത്തരവ് ഇറക്കിയിരുന്നു.
അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സര്‍വ്വകലാശാല സെക്യൂരിറ്റി ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അനില്‍കുമാറിന്റെ പേര് ഉത്തരവില്‍ എടുത്തു പറയുന്നില്ലെങ്കിലും അനധികൃതമായി മുറിയില്‍ പ്രവേശിക്കരുതെന്ന് എടുത്തു പറഞ്ഞത് രജിസ്ട്രാറെ ഉദ്ദേശിച്ച് തന്നെയാണെന്നാണ് സൂചന.
ഓഫീസര്‍ കര്‍ശന ജാഗ്രത ഇക്കാര്യത്തില്‍ പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു. അനധികൃതമായി പ്രവേശിക്കാനെത്തുന്നവരെ തടയണമെന്നും ഉത്തരവിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്