തിരുവനന്തപുരം: മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്.എസ് പി ശശിധരൻ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത്.മൂന്ന് ദിവസം മുൻപാണ് വെള്ളാപ്പള്ളി നടേശനെ വിജിലൻസിന്‍റെ പ്രത്യേക സംഘം ചോദ്യം ചെയ്തത്.
പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്.140 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം തുടങ്ങിയത്. കേസ് അന്വേഷിച്ചിരുന്ന എസ് പി ശശിധരൻ ക്രൈംബ്രാഞ്ചിലേക്ക് മാറിയെങ്കിലും അദ്ദേഹത്തോട് തന്നെ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
അതേസമയം, വെള്ളാപ്പള്ളിക്ക് തട്ടിപ്പിൽ പങ്കുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല