സേവ് ദി ക്യാറ്റ്; പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ മെട്രോ സർവീസ് താൽക്കാലികമായി നിർത്തി

FEBRUARY 21, 2026, 5:40 AM

കൊച്ചി: മെട്രോ പില്ലറിന്റെ മുകളിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ  തുടരുന്നു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

385-ാം നമ്പർ പില്ലറിന് സമീപത്താണ് ആദ്യം പരിശോധന നടത്തിയത്. എന്നാൽ പൂച്ചയെ വ്യക്തമായി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആദ്യം മെട്രോ സർവീസ് അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് രക്ഷാപ്രവർത്തനം നടത്താനായിരുന്നു തീരുമാനം. എന്നാൽ, തളർന്നു കിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുകയായിരുന്നു.

ഇതിനെ തുടർന്ന് സർവീസ് നിർത്തി രക്ഷാദൗത്യം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചു. ഫയർഫോഴ്‌സ് സംഘവും അനിമൽ റെസ്ക്യൂ പ്രവർത്തകരും സ്ഥലത്തെത്തി പ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്.

vachakam
vachakam
vachakam

പൂച്ചയുടെ ജീവൻ അപകടത്തിലാകാമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. എന്നാൽ, ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാപ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. പകരം ഉപകരണം എത്തിച്ചതിന് ശേഷം മാത്രമേ ദൗത്യം പുനരാരംഭിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam