ജൂനിയർ മീം അവാർഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും (ഹൈലൈറ്റ്)
കോഴിക്കോട് : പ്രവാചകൻ മുഹമ്മദ് നബി പ്രമേയമാകുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു. മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ജൂനിയർ മീം അവാർഡ് സമ്മാനിക്കും. അതോടൊപ്പം, തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേർക്ക് കവിയരങ്ങിൽ കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാർ നേതൃത്വം നൽകുന്ന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
കവിതയോടൊപ്പം പേര്, വയസ്സ്, വിദ്യാർത്ഥികളാണെങ്കിൽ സ്ഥാപനത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. ഓഗസ്റ്റ് 22, 23 തിയതികളിലായി കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് കവിയരങ്ങ് നടക്കുക. ഓഗസ്റ്റ് 8ന് മുമ്പായി [email protected] എന്ന ഇ -മെയിലിലേക്കാണ് കവിതകൾ അയക്കേണ്ടത്. വിശദ വിവരങ്ങൾക്ക് +91 7510814907 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ് എന്നും സംഘാടകർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
