വീണ്ടും ചികിത്സാ പിഴവോ? 14 കാരൻറെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകി, ഒടുവിൽ കൈ വളഞ്ഞു പോയെന്ന് പരാതി 

FEBRUARY 19, 2026, 12:13 AM

പത്തനംതിട്ട: വീണ്ടും ചികിത്സാ പിഴവെന്ന ആരോപണവുമായി 14 കാരന്റെ കുടുംബം രം​ഗത്ത്.  കോന്നി മെഡിക്കൽ കോളേജിനെതിരെയാണ് പരാതി.

 കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടായത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. ഓർത്തോ മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. 

 14 കാരന്‍റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നും കുടുംബം ആരോപിക്കുന്നു.

vachakam
vachakam
vachakam

തൻസീറിന്റെ ഒടിഞ്ഞ കൈയ്യിൽ നവംബറിലാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി.

പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു കുടുംബം. സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam