മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം; പരിഹരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവെക്കും

JUNE 14, 2026, 9:28 PM

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവെക്കും.ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളുമാണ് കരാറിൽ ഒപ്പുവെക്കുക.

പര്യത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ച് സെന്‍റ് സ്ഥലവും സൗകര്യവും ഏർപ്പെടുത്തും.ഇവർക്ക് ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ വീട് വെച്ച് നൽകും.വീടുപണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച ശങ്കരൻ നായരുടെ കുടുംബവും ദലിത് കുടുംബങ്ങളെ തമ്മിൽ എറണാകുളം കലക്ട്രേറ്റിൽ നടന്ന ചർച്ചയിലാണ് ധാരണയാത്. ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ച ശേഷം ചൊവ്വാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ഒത്തുതീർപ്പ് ധാരണ സർക്കാർ രേഖാമൂലം കോടതിയെ അറിയിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam