മലപ്പുറം ജില്ല വിഭജിക്കണം; സർക്കാരിനെ സമീപിക്കാൻ യുഡിഎഫ്, പുതിയ ആവശ്യം രാഷ്ട്രീയ ചർച്ചയിലേക്ക്

JUNE 14, 2026, 10:53 PM

കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത്. വികസനത്തിനും ജനങ്ങളുടെ ഭരണപരമായ സൗകര്യങ്ങൾക്കും വേണ്ടിയാണ് ജില്ലാ വിഭജനം ആവശ്യമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദ് വ്യക്തമാക്കി.

ജില്ലാ വിഭജന സാധ്യതകൾ പഠിക്കാൻ പ്രത്യേക ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ഉടൻ തന്നെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും കെ.പി. അബ്ദുൽ മജീദ് അറിയിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ യോഗത്തിലും വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ജനസംഖ്യാ വർധനവിന് അനുസൃതമായി വിഭവങ്ങളും വികസന പദ്ധതികളും ലഭിക്കുന്നില്ലെന്നും ഇതുമൂലം ജില്ല ഇപ്പോഴും പല മേഖലകളിലും പിന്നാക്കാവസ്ഥ നേരിടുകയാണെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

ദീർഘകാലമായി നിലനിൽക്കുന്ന വികസന-ഭരണപ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം ജില്ലാ വിഭജനമാണെന്നാണ് യുഡിഎഫിന്റെ നിലപാട്. നേരത്തെ സമസ്ത, വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളും മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

അതേസമയം, ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിക്കുന്ന കാര്യത്തിൽ പാർട്ടി തലത്തിൽ ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് വ്യക്തമാക്കി.

മലപ്പുറം ജില്ല വിഭജന ആവശ്യം വീണ്ടും സജീവമായതോടെ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam