തിരുവനന്തപുരം: ദേശാഭിമാനിയിൽ വരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് സിപിഎം നേതാവ് എം.സ്വരാജ്.
സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്. വാരാന്തപതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവെക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല.
തെറ്റായ പ്രചാരണങ്ങളാണ് ദേശാഭിമാനിയെ കുറിച്ച് നടക്കുന്നത്. ഇത് മാധ്യമ ധാർമികതക്ക് നിരക്കുന്നതല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു.
എല്ലാ വാർത്തകളും തെറ്റാണ്. വി.എസ് അനുസ്മരണം ഒഴിവാക്കിയെന്നും ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നുമുള്ള വാർത്തകളെല്ലാം തെറ്റാണെന്ന് സ്വരാജ് പറഞ്ഞു.
ദേശാഭിമാനിയിൽ എന്ത് കൊടുക്കണം, കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട. കെ.ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല. എടുത്താൽപോലും മറ്റു സ്ഥാപനങ്ങൾക്ക് അതിൽ എന്താണ് കാര്യമെന്നും സ്വരാജ് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
