കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെതിരെ എൽഡിഎഫിന്റെ പുതിയ ക്യാംപയിൻ. യുഡിഎഫ് ഭരണകാലത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള എൽഡിഎഫിന്റെ പുതിയ ക്യാംപയിൻ.
ഇരുണ്ട കാലം എന്ന പേരിൽ വെബ് സൈറ്റ് പുറത്തിറക്കിയാണ് എൽഡിഎഫ് പുതിയ ക്യാംപയിൻ ആരംഭിച്ചത്.
രണ്ട് പേജുള്ള വെബ് സൈറ്റ് ആണ് ക്യാംപയിനിനായി എൽഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ഗെയ്ൽ പദ്ധതി മുതൽ സോളാർ വരെയുള്ള യുഡിഎഫ് കാലത്തെ വിവാദങ്ങൾ അടങ്ങിയ 21 ഉപപേജുകളും വെബ് സൈറ്റിലുണ്ട്.
മകനെ തിരിച്ചുവരല്ലേ എന്ന തലക്കെട്ടോടെയുള്ള ഓരോന്നും തുറക്കുമ്പോൾ വിഷയത്തെപ്പറ്റി തയ്യാറാക്കിയ യൂട്യൂബ് വീഡിയോയും കാണാൻ കഴിയും.
മകനെ തിരിച്ചുവരല്ലേ എന്നാണ് വെബ് സൈറ്റിലെ പേജുകൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഓർമകൾ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം എന്നാണ് വെബ് സൈറ്റ് തുറക്കുമ്പോൾ തന്നെ കാണാനാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല