ശബ്ദമലിനീകരണത്തിന് അന്ത്യം കുറിക്കാൻ ഗതാഗത വകുപ്പ്; എയർ ഹോൺ വിറ്റാൽ കട പൂട്ടും, വണ്ടി കട്ടപ്പുറത്താകും!

FEBRUARY 17, 2026, 8:07 AM

തിരുവനന്തപുരം: നിരത്തുകളിലെ ചെവിപൊട്ടുന്ന ശബ്ദത്തിന് അന്ത്യം കുറിക്കാൻ ഗതാഗത വകുപ്പ് വരുന്നു. എയർ ഹോണുകൾക്കും നിരോധിത ശബ്ദസംവിധാനങ്ങൾക്കുമെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ നടപടികൾക്ക് തുടക്കമായി. കേവലം പിഴയിൽ ഒതുക്കാതെ, നിയമലംഘകരുടെ ലൈസൻസും പെർമിറ്റും റദ്ദാക്കുന്ന കർശന നടപടികളാണ് ഇനി ഉണ്ടാവുക.

കടകൾക്കും വർക്ക്‌ഷോപ്പുകൾക്കും പൂട്ടുവീഴും: ഇനിമുതൽ പരിശോധന നിരത്തുകളിൽ മാത്രം ഒതുങ്ങില്ല. എയർ ഹോണുകളുടെ ഉറവിടം തേടി ഉദ്യോഗസ്ഥരെത്തും:

ലൈസൻസ് റദ്ദാക്കും: നിരോധിത ഹോണുകൾ വിൽക്കുന്ന കടകളുടെ ജിഎസ്ടി (GST), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്‌ട്രേഷൻ എന്നിവ ഉടനടി റദ്ദാക്കും.

vachakam
vachakam
vachakam

വർക്ക്‌ഷോപ്പുകൾക്ക് പിടിവീഴും: വാഹനങ്ങളിൽ അനധികൃതമായി ഹോണുകൾ ഫിറ്റ് ചെയ്തുനൽകുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെയും ക്രിമിനൽ നടപടികൾ ഉൾപ്പെടെ സ്വീകരിക്കും.

വാഹനങ്ങൾ പിടിച്ചെടുക്കും;  എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് നേരിട്ട് പിടിച്ചെടുക്കും.

ഹോൺ നീക്കം ചെയ്യണം: പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്ന് നിരോധിത ഹോണുകൾ നീക്കം ചെയ്തെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിട്ടുനൽകൂ.

vachakam
vachakam
vachakam

ഡെസിബെൽ മീറ്റർ പരിശോധന: ശബ്ദപരിധി കൃത്യമായി അളക്കാൻ ഉദ്യോഗസ്ഥർക്ക് ഡെസിബെൽ മീറ്റർ നൽകും. നിശ്ചിത പരിധിക്ക് മുകളിൽ ശബ്ദമുണ്ടാക്കുന്നവർ കുടുങ്ങും.

പെർമിറ്റ് റദ്ദാക്കും: നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ ഫിറ്റ്‌നസും പെർമിറ്റും എന്നെന്നേക്കുമായി റദ്ദാക്കി വാഹനം നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam