മിന്നിക്കാൻ വരുന്നു മിന്നൽ മാജിക്; സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലേക്ക്!

FEBRUARY 20, 2026, 9:43 PM

പാലക്കാട്: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ബെവ്കോ പ്രഖ്യാപിച്ചു. മിന്നൽ മാജിക് എന്നാണ് പുതിയ ബ്രാൻഡിക്ക് പേരിട്ടിരിക്കുന്നത്. 

നേരത്തെ മലബാർ മിസ്റ്ററി എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും അവസാന നിമിഷം അത് മാറ്റുകയായിരുന്നു. പാലക്കാട് മേനോൻ പാറയിൽ നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.പി. രാജേഷ് ഔദ്യോഗികമായി പേര് പ്രഖ്യാപിക്കും.

പാലക്കാട് മേനോൻ പാറയിലുള്ള യൂണിറ്റിലാണ് മദ്യത്തിന്റെ ഉത്പാദനം നടക്കുന്നത്. പ്രതിദിനം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ അര ലിറ്റർ കുപ്പികളിലായാകും മിന്നൽ മാജിക് വിപണിയിലെത്തുക. അര ലിറ്ററിന് ഏകദേശം 400 രൂപയായിരിക്കും വിലയെന്നാണ് സൂചന. നിലവിൽ സർക്കാർ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഏക മദ്യം ജവാൻ റം മാത്രമാണ്.

vachakam
vachakam
vachakam

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽപനയ്ക്കെത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതോടെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ബ്രാൻഡി സാധാരണക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് സർക്കാർ കരുതുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam