തിരുവനന്തപുരം: കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പിന്റെ അധികാരം നൽകില്ല.ഗതാഗത വകുപ്പ് മാത്രമാകും ഗണേഷിന് നൽകുക. സിനിമ വകുപ്പ് കൂടി ഗണേഷിന് നൽകണമെന്ന കേരള കോൺഗ്രസ് ബിയുടെ ആവശ്യം തള്ളി.
സിപിഎമ്മിന്റെ കൈവശമുള്ള വകുപ്പ് മാറ്റേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുക്കുകയായിരുന്നു.
കെബി ഗണേഷ് കുമാർ വെള്ളിയാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും.എൽഡിഎഫിലെ മുൻധാരണ പ്രകാരം രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി നടക്കുമ്പോൾ ഗണേഷിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകും.
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.വെള്ളിയാഴ്ച വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
EMGLISH SUMMARY: Kb Ganesh Kumar will not get Cinema ministry
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്