4500 ഒഴിവുകൾ, 290 രൂപ ഫീസ്; കൊച്ചി മെട്രോയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ പരസ്യം

FEBRUARY 20, 2026, 9:51 PM

കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനിൽ (KMRL) വൻതോതിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്ന് കെ.എം.ആർ.എൽ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

ടിക്കറ്റിംഗ് സൂപ്പർവൈസർ തസ്തികയിൽ 4500 ഒഴിവുകളുണ്ടെന്നും, അപേക്ഷിക്കുന്നതിനായി 290 രൂപ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണമെന്നുമാണ് നിലവിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു വിജ്ഞാപനം മെട്രോ പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത് തട്ടിപ്പ് സംഘങ്ങളുടെ നീക്കമാണെന്നും അധികൃതർ വ്യക്തമാക്കി.

കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നവർക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണം. മെട്രോയിലെ എല്ലാ ഔദ്യോഗിക ഒഴിവുകളും കെ.എം.ആർ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.kochimetro.org) മാത്രമാണ് പ്രസിദ്ധീകരിക്കുക. നിയമന നടപടികൾ സുതാര്യമാണെന്നും ഇടനിലക്കാർ വഴി പണം നൽകി ജോലി നേടാൻ ശ്രമിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam