കൊച്ചി: മന്ത്രിമാരുടെ വീട്ടിൽ റീത്തുവെക്കാൻ പറയലല്ല തന്റെ പണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വീണ ജോർജിന്റെ വീട്ടിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം സംബന്ധിച്ചാണ് വി.ഡി സതീശന്റെ പ്രതികരണം.
മന്ത്രിമാരുടെ വീടിനുള്ളിലേക്ക് കയറിയുള്ള സമരത്തെ താൻ അനുകൂലിക്കുന്നില്ല.റീത്തുവെക്കുന്നത് കോൺഗ്രസ് സമരരീതിയല്ലെന്നും അത്തരമൊരു നിർദേശം താൻ ആർക്കും നൽകിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.അത്തരം രീതികളൊക്കെയുള്ളത് സി.പി.എമ്മിനാണ്.സാനുമാഷിന്റെ മകന്റെ വീട്ടിൽ റീത്ത് വെച്ചത് സിപിഎം അല്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു.
അതേസമയം, എന്റെ ഔദ്യോഗിക വസതിയിലേക്കും സമരക്കാർ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. അന്ന് ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.തന്റെ സ്വകാര്യവസതയിൽ നിവേദനം നൽകാനെത്തിയവരെ പോലും പ്രതിഷേധക്കാർ മർദിച്ചുവെന്നും വി.ഡി സതീശൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല