നേത്രാവതി, മംഗള ഉൾപ്പെടെ 25 തീവണ്ടികളിൽ ഇ-പാൻട്രി ബുക്കിങ് തുടങ്ങി

FEBRUARY 17, 2026, 4:39 AM

കണ്ണൂർ: ടിക്കറ്റ് നിരക്കിൽ ഭക്ഷണം ഉൾപ്പെടാത്ത 25 എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഐ.ആർസി.ടി.സി. ഇ-പാൻട്രി ഭക്ഷണ ബുക്കിങ് തുടങ്ങി. നേത്രാവതി, മംഗള എക്സ്പ്രസുകൾ ഉൾപ്പെടെ പാചകകോച്ചുള്ള (പാൻട്രി) വണ്ടികളിലാണ് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ പറ്റുക.

കൺഫേം, ആർ.എ.സി. ടിക്കറ്റുകാർക്ക് ഭക്ഷണവും റെയിൽനീരും മുൻകൂട്ടി ഓർഡർ ചെയ്യാം. പാചക കോച്ചിലെ ജീവനക്കാർ നേരിട്ട് അവരുടെ സീറ്റുകളിൽ എത്തിക്കും.

ഐ.ആർസി.ടി.സി. വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും (ഇ-പാൻട്രി മീൽ ഒപ്ഷൻ) ശേഷം ബുക്കിങ് ഹിസ്റ്ററിയിൽ കയറിയും (ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി) ഇ-പാൻട്രി ഭക്ഷണ ഒപ്ഷൻ തിരഞ്ഞെടുക്കാം.

vachakam
vachakam
vachakam

ബുക്കിങ്ങിനുശേഷം യാത്രക്കാർക്ക് സന്ദേശം ലഭിക്കും. മീൽ വെരിഫിക്കേഷൻ കോഡ് എസ്.എം.എസ്., അല്ലെങ്കിൽ ഇ-മെയിൽ വഴി ലഭിക്കും. ഓൺലൈൻ വഴി പണം അടയ്ക്കാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam