പാലക്കാട്: പാലക്കാട് കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപിച്ചതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം ഉണ്ടായത്.
അടുക്കളയിലെ വാക്കത്തി ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ വെട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിന് പരിക്കേറ്റ മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാലക്ഷ്മിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നില ഗുരുതരമാണ്. മഹാലക്ഷ്മിയുടെ ഭർത്താവ് സുനിൽകുമാർ ചാലിശ്ശേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്