'ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും';  കെ സുധാകരൻ

MARCH 2, 2025, 8:57 AM

തിരുവനന്തപുരം :ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു. 

വലിയ അബദ്ധം ഒന്നും ശശി തരൂർ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും കെ സുധാകരൻ പറഞ്ഞു. 

അതേസമയം മുല്ലപ്പള്ളി പാർട്ടിയ്ക്ക് അടിത്തറ പണിത നേതാവാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞു.  മുല്ലപ്പള്ളിയുമായി വ്യക്തിപരമായി അകൽച്ചയില്ല. ഞങ്ങൾ ഒരമ്മ പെറ്റ മക്കളെ പോലെയാണ്. കാലത്തിന്റെ ഗതി അനുസരിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം മാറി. അദ്ദേഹത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്ന കാര്യത്തിൽ വീഴ്ച്ച ഉണ്ടായെന്നും കെ. സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

മുല്ലപ്പള്ളിയുടെ അനുഭവ സമ്പത്ത് ഉപയോഗിക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇടത് സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കും. മുല്ലപ്പള്ളി പൂർണമായി സഹകരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. പാർട്ടിയിലെ എല്ലാ നേതാക്കളെയും ഇതുപോലെ നേരിൽ കണ്ട് സംസാരിക്കുമെന്നും, കൂടെ നിർത്തുമെന്നും സുധാകരൻ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam